SignIn
Kerala Kaumudi Online
Thursday, 25 April 2024 12.36 PM IST

നായകൾക്ക് ഇനി ഫസ്റ്റ് ക്ളാസ് ട്രെയിൻ യാത്ര

റെയി​ൽവെ മാർഗനി​ർദ്ദേശം പുറത്തി​റങ്ങി​

തിരുവനന്തപുരം: ട്രെയിനുകളിൽ നായകളെയും നായ്‌കുട്ടികളെയും കൊണ്ടുപോകുന്നതിന് റെയിൽവേ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച് ഫസ്റ്റ് ക്ളാസ് എ.സി കമ്പാർട്ട്മെന്റ് കൂപ്പെയിൽ മാത്രം നായയുമായി യാത്ര ചെയ്യാം. ഒരേസമയം ഒരു നായയെ മാത്രമേ കൊണ്ടുപോകാനാകൂ. മറ്റു കോച്ചുകളിൽ നായയുമായുള്ള യാത്ര അനുവദിക്കില്ല. അതേ സമയം നായ്‌ക്കുട്ടികളെ ബോക്‌സുകളിലാക്കി ഏത് കമ്പാർട്ടുമെന്റിലും കൊണ്ടുപോകാം. നേരത്തെ പാഴ്‌സലുകളായാണ് നായകളെ ട്രെയിനുകളിൽ കൊണ്ടു പോയിരുന്നത്.

നായുമായുള്ള യാത്രയ്‌ക്ക് ട്രെയിൻ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും പാഴ്സൽ ടിക്കറ്റെടുക്കണം. ലഗേജ് ടിക്കറ്റെടുത്ത് ട്രെയിൻ മാനേജരുടെ കാബിനിൽ സൂക്ഷിച്ചും നായകളെ കൊണ്ടുപോകാം. ഈ ചാർജ് നൽകാതെയാണ് കൊണ്ടു പോകുന്നതെങ്കിൽ ആറിരട്ടി വരെ പിഴ ഇൗടാക്കും.

വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DOG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.