അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തുടർച്ചയായി രണ്ടാം ദിവസവും കോൺഗ്രസ് നേതാവ് പാർട്ടി വിടുന്നു. മുതിർന്ന എം.എൽ.എ ഭഗവൻ ബരാദ് ആണ് നിയമസഭാംഗത്വവും പ്രാഥമിക അംഗത്വവും രാജി വച്ച് ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നത്. ഗിർ സോമനാഥ് ജില്ലയിലെ തലാലയെ പ്രതിനിധീകരിക്കുന്ന ബരാദ് രാജിക്കത്ത് ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ജഗദീഷ് ഥാക്കോറിന് അയച്ചു. അനുയായികളുമായുള്ള കൂടിയാലോടനകൾക്കു ശേഷമാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ബി.ജെ.പിയിൽ ചേരുകയാണെന്നും ബരാദ് ഗാന്ധിനഗറിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മുതിർന്ന കോൺഗ്രസ് എം.എൽ.എയും ആദിവാസി നേതാവുമായ മോഹൻസിംഗ് രത്വ നിയമസഭാംഗത്വവും പാർട്ടി അംഗത്വവും രാജി വച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |