SignIn
Kerala Kaumudi Online
Friday, 29 March 2024 5.41 PM IST

പാർലമെന്റ് സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കില്ല

rahul

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലായതിനാൽ ഡിസംബർ ഏഴിന് തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, ദിഗ് വിജയ് സിംഗ് എന്നിവർ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് മാദ്ധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. ഇക്കാര്യം ലോക്സഭാ സ്പീക്കറെയും രാജ്യസഭ ചെയർമാനെയും അറിയിക്കും.

യാത്രയിൽ മുഴുവൻ സമയവും പങ്കെടുക്കുകയാണ് ഇവർ. യാത്ര അത്രമാത്രം പ്രധാനപ്പെട്ടതാണ്. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ പ്രശ്നങ്ങൾ അറിഞ്ഞ് യാത്ര മുന്നോട്ട് പോകുകയാണ്. അതിനാൽ യാത്ര ഉപേക്ഷിക്കാനാകില്ല. 3,570 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര പകുതി ലക്ഷ്യം പൂർത്തിയാക്കി. രാജ്യത്തെ 28 ജില്ലകളിലൂടെ യാത്ര ഇതിനകം കടന്നുപോയെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.