വാഷിം (മഹാരാഷ്ട്ര): ദളിതർക്കും ആദിവാസികൾക്കും ദരിദ്രർക്കും അവകാശം നൽകുന്നതിലെ അസ്വസ്ഥതയിലാണ് ഭരണഘടനയെ ബി.ജെ.പി ദിവസവും ആക്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഗോത്രവർഗ സ്വാതന്ത്ര്യ സമരസേനാനി ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിർസ മുണ്ടയുടെ ആദർശങ്ങളെ ആർ.എസ്.എസും ബി.ജെ.പിയും നാല് വശത്ത് നിന്ന് ആക്രമിക്കുകയാണ്. ദളിതർക്കും ആദിവാസികൾക്കും ദരിദ്രർക്കും അവകാശങ്ങൾ ലഭിക്കണമെന്ന് അംഗീകരിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ബി.ജെ.പി അനുദിനം ഭരണഘടനയെ ആക്രമിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്ര ഇന്നലെ മഹാരാഷ്ട്ര വിദർഭമേഖലയിലെ വാഷിം ജില്ലയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |