SignIn
Kerala Kaumudi Online
Friday, 29 March 2024 1.30 PM IST

11 ഇനം നായ്‌ക്കൾക്ക് ഗുഡ്ഗാവിൽ നിരോധനം

dog

ന്യൂഡൽഹി: ഗുരുഗ്രാമിലും സമീപ പ്രദേശങ്ങളിലും നായ്‌ക്കളുടെ ആക്രമണം കൂടിയതോടെ അക്രമകാരികളായ 11 ഇനങ്ങളെ നിരോധിക്കാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷന് (എം.സി.ജി) നിർദ്ദേശം നൽകി. നിരോധിച്ച നായ്ക്കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി കസ്റ്റഡിയിൽ വാങ്ങാനും മുനിസിപ്പൽ കോർപ്പറേഷനോട് നിർദ്ദേശിച്ചു. ആഗസ്റ്റിൽ സിവിൽ ലെയിനിൽ വളർത്തുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരക്കേറ്റ സ്ത്രീക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഗുരുഗ്രാം ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക എം.സി.ജിക്ക് നായയുടെ ഉടമയിൽ നിന്ന് ഈടാക്കാം. മൂന്ന് മാസത്തിനകം വളർത്തുനായ്ക്കൾക്കായി നയം രൂപീകരിക്കാനും ഫോറം എം.സി.ജിക്ക് നിർദ്ദേശം നൽകി.

നിരോധനമുള്ളവ

1. അമേരിക്കൻ പിറ്റ്ബുൾ ടെറിയറുകൾ

2. ഡോഗോ അർജന്റീനോ

3. റോട്ട്‌വീലർ

4. നെപ്പോളിറ്റൻ മാസ്റ്റിഫ്

5. ബോർബോൽ

6. പ്രെസ കാനാരിയോ

7. വുൾഫ് ഡോഗ്

8. ബാൻഡോഗ്

9. അമേരിക്കൻ ബുൾഡോഗ്

10. ഫില ബ്രസീലിറോ

11. കെയ്ൻ കോർസോ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.