കാൺപൂർ: ഗുണന പട്ടിക മറന്നതിന് അദ്ധ്യാപിക അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ ഡ്രില്ലർ ഉപയോഗിച്ച് തുളച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. വിദ്യാർത്ഥി രണ്ടിന്റെ ഗുണന പട്ടിക മറന്നതാണ് അദ്ധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയുടെ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്.
കാൺപൂർ ജില്ലയിലെ പ്രേംനഗറിലെ അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ സിസാമൗ സ്വദേശിയാണ് അക്രമത്തിനിരയായത്. സംഭവത്തിന് ശേഷം വിദ്യാർത്ഥിയെ വീട്ടിലെത്തിച്ച അദ്ധ്യാപിക സംഭവത്തെക്കുറിച്ച് ആരെയും അറിയിച്ചില്ല. പെൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലെത്തി പരാതിപ്പെട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രേം നഗർ, ശാസ്ത്രി നഗർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർക്ക് കാൺപൂർ ശിക്ഷാ അധികാരി സുജിത് കുമാർ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |