SignIn
Kerala Kaumudi Online
Friday, 19 April 2024 10.01 PM IST

പത്താൻ സിനിമക്കെതിരെ കേസ്

police-case

മുംബയ്: പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പത്താൻ സിനിമയ്ക്കെതിരെ കേസ് എടുത്ത് മുംബയ് പോലീസ്.സിനിമയിലെ ഗാനം ഹിന്ദു മതത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടി മുംബയ് സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്രർ ചെയ്തത്. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാറിലെ മുസഫർ നഗർ സി.ജെ.എം കോടതിയിൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. സിനിമയിലെ

ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക പദുക്കോൺ ധരിച്ചിരിക്കുന്ന വസ്ത്രത്തെച്ചൊല്ലി വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് സിനിമയ്ക്കെതിരെയുള്ള കേസ്. ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതുമാണ് ഗാനരംഗമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് രാജ്യത്തെ വിവിധ പൊലീസ് സ്റ്രേഷനുകളിൽ ഫയൽ ചെയ്തിട്ടുള്ളത്. സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുധീർ ഓജ നല്കിയ ഹർജി ജനുവരി മൂന്നിന് പരിഗണിക്കും. 

ഹിന്ദുക്കളെ പരിഹസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോളിവുഡ് സിനിമകൾ നിർമ്മിക്കുന്നതെന്നും ധൈര്യമുണ്ടെങ്കിൽ മറ്റ് മതങ്ങളെ അടിസ്ഥാനമാക്കി സിനിമകളെടുക്കൂ എന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചു. 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, POLICE CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.