മുംബയ് : പ്രശസ്ത ഹിന്ദി സീരിയൽ-സിനിമാ നടി ടുണീഷ ശർമ്മയെ (20) സീരിയൽ ഷൂട്ടിംഗ് സൈറ്റിൽ തൂങ്ങി മരിച്ചു. മഹാരാഷ്ട്ര പാൽഘറിൽ ഷൂട്ടിംഗിനിടെ വാഷ് റൂമിൽ പോയ നടിയെ ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് വാതിൽ തകർത്തു നോക്കിയപ്പോൾ തൂങ്ങി നില്ക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മഹാരണ പ്രതാപിൽ ബാല താരമായി അഭിനയിച്ച ടുണീഷ അലിബാബ ദസ്താൻ ഇ-കാബൂൾ എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |