SignIn
Kerala Kaumudi Online
Saturday, 20 April 2024 5.40 AM IST

ഒഡിഷ: നിരഞ്ജൻ പൂജാരിക്ക് ആരോഗ്യവകുപ്പിന്റെ ചുമതല

niranjan

ഭുവനേശ്വർ: ഒഡിഷയിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ചുമതല ധനമന്ത്രി നിരഞ്ജൻ പൂജാരിക്ക് നൽകി. കഴിഞ്ഞ ദിവസം മന്ത്രി നബ കിഷോർ ദാസ് വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് അദ്ദേഹം വഹിച്ചിരുന്ന വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി നവീൻ പട്നായിക്ക് നിരഞ്ജൻ പൂജാരിക്ക് നൽകിയത്. നിയമനം ഗവർണർ പ്രൊഫ. ഗണേഷി ലാൽ അംഗീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബി.ജെ.ഡി എം.എൽ.എയായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട നി​രഞ്ജന് പാർലമെന്ററി കാര്യവകുപ്പിന്റെ കൂടി ചുമതലയുണ്ട്.

ഞായറാഴ്ച പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എ.എസ്.ഐ ഗോപാൽദാസിന്റെ വെടിയേറ്റാണ് മന്ത്രി നബ കിഷോർ ദാസ് മരിച്ചത്. ഇന്നലെ ബി.ജെ.ഡി പാർട്ടി ഓഫീസിലെത്തിച്ച മൃതദേഹത്തിൽ നൂറു കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. സംസ്കാരച്ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ സ്വദേശമായ ജാർസുഗുഡയിൽ നടക്കും. ആദരസൂചകമായി മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NIRANJAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.