SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.36 PM IST

പന്തെല്ലാം അടിച്ചുപറത്തി പരിശീലനം ആരംഭിച്ച് സഞ്ജു; ഏകദിന ടീമിലെടുക്കാത്തതിൽ രോഹിത് ശർമ്മയോട് കലിപ്പിൽ ആരാധകർ

sanju

മുംബയ്: ഇന്ത്യ-ഓസ്‌ട്രലിയ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ ഇന്നലെ ദയനീയമായി തോറ്റിരുന്നു. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും ദയനീയമായി പരാജയപ്പെട്ട സൂര്യകുമാർ യാദവിന് പകരം സഞ്ജു സാംസണിന് വേണ്ടി ആരാധകർ ട്വിറ്റർ ക്യാമ്പെയിൻ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ പകരം ആരെയും ഉൾപ്പെടുത്തില്ലെന്ന് നായകൻ രോഹിത്ത് ശർമ്മ അറിയിച്ചു. ഇതിനെതിരെയാണ് ആരാധകർ ശക്തമായി പ്രതികരിച്ചത്. ഇതിനിടെ ഈ 31ന് ആരംഭിക്കുന്ന ഐപിഎൽ സീസണിലേക്കുള്ള പരിശീലനം സഞ്ജു സാംസൺ ആരംഭിച്ചു.

ജോഥ്‌പൂരിൽ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ ചേർന്ന നായകൻ സഞ്ജു ബൗളർമാരെ ബൗണ്ടറി കടത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ആരാധകർ ആവേശത്തോടെയാണ് വീഡിയോ സ്വീകരിച്ചത്. 2022 ഐപിഎൽ സീസണിൽ മികച്ച ഫോമിലായിരുന്നു സഞ്ജു. 17 മത്സരങ്ങളിൽ 458 റൺസ് നേടിയ സഞ്ജു ടീമിലെ രണ്ടാമത്തെതും ആകെ ടീമുകളിൽ ഒൻപതാമത്തേതും മികച്ച പ്രകടനം കാഴ്‌ചവച്ച താരമാണ്. ഈ വർഷം ജനുവരി മൂന്നിന് ശ്രീലങ്കയ്‌ക്കെതിരെ വാഖഡെയിൽ നടന്ന ടി20 മത്സരത്തിൽ പരിക്കേറ്റതോടെയാണ് സഞ്ജു ടീമിൽ നിന്നും പുറത്തായത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലന ശേഷമാണ് ഇപ്പോൾ താരം ഐപിഎല്ലിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANJU SAMSON, ROHIT SHARMA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.