SignIn
Kerala Kaumudi Online
Thursday, 25 April 2024 4.05 PM IST

പ്രൈം വോളി : കൊച്ചിയെ തകർത്ത് ഹൈദരാബാദ്

volley

ഹൈദരാബാദ്: പ്രൈം വോളിബാൾ ലീഗിന്റെ ഹൈദരാബാദ് ലെഗിൽ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന് വിജയത്തുടക്കം. ഗച്ചിബോളി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ 3-1നാണ് തോല്‍പിച്ചത്. സ്‌കോർ: 15-13, 10-15, 15-13, 15-6, 13-15. ആദ്യ സെറ്റ് നഷ്ടമായ കൊച്ചി രണ്ടാം സെറ്റിൽ കളിയിലേക്ക് തിരിച്ചുവന്നെങ്കിലും അപ്രമാദിത്യം നിലനിറുത്താനായില്ല. ശക്തമായ സ്‌പൈക്കുകൾ ഉതിർത്തും, ബ്ലോക്കുകൾ തീർത്തും മൂന്നാമത്തെയും നാലാമത്തെയും സെറ്റുകൾ സ്വന്തമാക്കിയ ബ്ലാക്ക് ഹോക്‌സ് സ്വന്തം കാണികൾക്ക് മുന്നിൽ വിജയ വഴിയിൽ തിരിച്ചെത്തുകയായിരുന്നു.

പിന്നിൽ നിന്ന ശേഷമാണ് കൊച്ചി അഞ്ചാം സെറ്റ് നേടി തോൽവിയുടെ ആഘാതം കുറച്ചത്. സീസണിൽ കൊച്ചിയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്. ബെംഗളൂരു ലെഗിലെ രണ്ട് മത്സരങ്ങളിലും കൊച്ചി ടീം തോറ്റിരുന്നു. അതേസമയം നാലുമത്സരങ്ങളിൽ നിന്ന് രണ്ടു ജയവുമായി ഹൈദരാബാദ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അവസാന സ്ഥാനത്താണ് ബ്ലൂ സ്‌പൈക്കേഴ്‌സ്.

ഇന്ന് (വ്യാഴം) രണ്ട് മത്സരങ്ങൾ നടക്കും. രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ കൊൽക്കത്ത തണ്ടർബോൾട്ട്‌സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും. സീസണിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലാത്ത ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ തീപാറും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ബെംഗളൂരു ടോർപ്പിഡോസ്, ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VOLLEYBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.