ലണ്ടൻ: എഫ്.എ കപ്പ് അഞ്ചാം റൗണ്ടിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകളുടെ മികവിൽ 3-1ന്റെ തകർപ്പൻ ജയം നേടി മാഞ്ചസ്റ്രർ യുണൈറ്റഡ് ക്വാർട്ടറിൽ കടന്നു. ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 54-ാം മിനിട്ടിൽ സയിദ് ബെൻറഹ്മ നേ ടിയ ഗോളിൽ വെസ്റ്റ് ഹാം മുന്നിലെത്തി. തിരിച്ചടിക്കാനായി പൊരുതിയ യുണൈറ്റഡിനായി 72-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്കിൽ നിന്ന് കസെമിറൊ വെസ്റ്റ് ഹാം വലയിൽ പന്തെത്തിച്ചെങ്കിലും വാർ ഓഫ് സൈഡാണെന്ന് കണ്ടെത്തി. 77-ാം മിനിട്ടിൽ വെസ്റ്റ് ഹാമിന്റെ നയെഫ് അഗ്വെർഡിന്റെ പിഴവിൽ നിന്ന് കിട്ടിയ സെൽഫ് ഗോളിലൂടെയാണ് യുണൈറ്റഡ് സമനില പിടിച്ചത്. നിശ്ചിതസമയത്തിന്റെ അവസാന നിമിഷം ഗർനാച്ചൊ യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. കളിതീരാൻ സെക്കൻഡുകൾ ശേഷിക്കെ 95-ാം മിനിട്ടിൽ വെഗ്ഹോസ്റ്റിന്റെ പാസിൽ നിന്ന് ഫ്രെഡ് യുണൈറ്റഡിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. ബ്രിസ്റ്റോൾ സിറ്റിയെ 3-0ത്തിന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടറുപ്പിച്ചു. അതേസമയം ഷെഫീൽഡിനോട് ഏകപക്ഷീയമായ ഒരുഗോളിന് തോറ്റ ടോട്ടൻഹാം ഹോട്ട്സ്പർ ക്വാർട്ടർ കാണാതെ പുറത്തായി. ക്വാർട്ടറിൽ യുണൈറ്റഡ് ഫുൾഹാമിനെയും സിറ്റി ബേൺലിയേയും നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |