SignIn
Kerala Kaumudi Online
Saturday, 20 April 2024 5.06 AM IST

നാലടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമത്

manchester-united

മാഞ്ചസ്റ്റർ യുണൈറ്റഡ് 4-ചെൽസി 1

മാഞ്ചസ്റ്റർ ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചു

മാഞ്ചസ്റ്റർ : കഴിഞ്ഞരാത്രി നടന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തെത്തി. ഇതോടെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിനും മാഞ്ചസ്റ്റർ യുണൈറ്റഡ് യോഗ്യത നേടി.

കളി തുടങ്ങി ലറാം മിനിട്ടിൽ കാസിമെറോയിലൂടെ മാഞ്ചസ്റ്റർ ഗോളടി തുടങ്ങി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ അന്തോണി മാർഷലും വലകുലുക്കി. 73-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ്,78-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോഡ് എന്നിവർ ചേർന്നാണ് മാഞ്ചസ്റ്ററിന്റെ പട്ടിക പൂർത്തിയാക്കിയത്. 89-ാംമിനിട്ടിൽ യാവോ ഫെലിക്സാണ് ചെൽസിയു‌ടെ ആശ്വാൾ ഗോൾ നേടിയത്.

ഈ വിജയത്തോടെ 37 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് 72 പോയിന്റായി. അതേസമയം സീസണിലെ 16-ാം തോൽവി വഴങ്ങിയ ചെൽസി 43 പോയിന്റുമായി 12-ാം സ്ഥാനത്തായി. പ്രിമിയർ ലീഗിലെ ഈ സീസണിലെ എല്ലാകളബുകളുടെയും അവസാന മത്സരങ്ങൾ നാളെ നടക്കും. ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ബ്രെന്റ് ഫോഡിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെയും ആഴ്സനൽ വോൾവ്സിനെയും ചെൽസി ന്യൂകാസിലിനെയും നേരിടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MANCHESTER UNITED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.