SignIn
Kerala Kaumudi Online
Sunday, 01 September 2024 4.40 AM IST

ഡേവിസ് കപ്പ്: പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ കുതിപ്പ്

Increase Font Size Decrease Font Size Print Page
tennis

ഇസ്ലാമബാദ്: അറുപത് വ‌ർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാനിൽ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീം ഗംഭീരവിജയം സ്വന്തമാക്കി വേൾഡ് ഗ്രൂപ്പ് 1ലേക്ക് യോഗ്യത നേടി. വേൾഡ് ഗ്രൂപ്പ് 1 പ്ലേ ഓഫിൽ കളിച്ച നാല്‌ മത്സരങ്ങളും ജയിച്ച് 4-0ത്തിന് പാകിസ്ഥാനെ തൂത്തുവാരിയാണ് ഇന്ത്യ മടങ്ങുന്നത്. പാകിസ്ഥാനെതിരെ ഡേവിസ് കപ്പിൽ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കാഡ് നിലനിറുത്താനും ഇന്ത്യയ്ക്കായി.

ഇസ്ലാമബാദിൽ അതീവ സുരക്ഷയിൽ ഇന്നലെ ആദ്യം നടന്ന ഡബിൾസ് പോരാട്ടത്തിൽ ഇന്ത്യയുടെ യുകി ഭാംഭ്രി - സാകേത് മെയ്‌നേനി സഖ്യം പാകിസ്ഥാന്റെ അഖീൽ ഖാൻ- മുസ്വാമിഷ മുർത്താസ സഖ്യത്തെ അനായാസം നേരിട്ടുള്ള സെറ്റുകളിൽ 6-3, 6-4ന് കീഴടക്കിയപ്പോൾ തന്നെ ഇന്ത്യ വേൾഡ് ഗ്രൂപ്പ് 1ലേക്ക് യോഗ്യത ഉറപ്പിച്ചിരുന്നു. തുടർന്ന് നടന്ന സിംഗിൾസിൽ നികി പൂനാച്ച നേരിട്ടുള്ള സെറ്റുകളിൽ 6-3,6-4ന് പാക് യുവതാരം മുഹമ്മദ് ഷൊയിബിനെ കീഴടക്കുകയായിരുന്നു. തുടർന്ന് നടക്കേണ്ട അഞ്ചാം മത്സരം അപ്രസക്തമായി. ആദ്യ ദിനം നടന്ന സിംഗിൾസ് മത്സരങ്ങളിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥനും ബാലാജിയും ജയം നേടിയിരുന്നു.

ഇന്ത്യ യോഗ്യത നേടിയ വേൾഡ് ഗ്രൂപ്പ് 1 മത്സരങ്ങൾ സെപ്തംബറിൽ നടക്കും, പാകിസ്ഥാൻ വേൾഡ്ഗ്രൂപ്പ് 2ൽ തുടരും ഇവരുടെ മത്സരങ്ങളും സെപ്തംബറിലാണ്.

8-0

ഡേവിസ് കപ്പിൽ പാകിസ്ഥാനെതിരെ ഇതുവരെ ഇന്ത്യതോറ്റിട്ടില്ല.

1964ലാണ് ഇതിന് മുമ്പ് ഇന്ത്യ പാകിസ്ഥാനിൽ ഡേവിസ് കപ്പ് മത്സരം കളിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, DAVISCUP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.