SignIn
Kerala Kaumudi Online
Sunday, 01 September 2024 5.05 AM IST

രഞ്ജി ട്രോഫി : കേരളം വിജയത്തിൻ തുമ്പത്ത്

Increase Font Size Decrease Font Size Print Page
renji

ജലജ് സക്സേനയ്ക്ക് ആദ്യ ഇന്നിംഗ്സിൽ ഒൻപത് വിക്കറ്റുകൾ, രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ്

തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ആധിപത്യം നേടി കേരളം. മൂന്നാം ദിവസമായ ഇന്നലെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് 180ൽ അവസാനിപ്പിച്ചശേഷം 265/6 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത കേരളത്തിനെതിരെ 449 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗാൾ സ്റ്റംപെടുക്കുമ്പോൾ 77/2 എന്ന നിലയിലാണ്. അവസാന ദിവസമായ ഇന്ന് എട്ടു വിക്കറ്റുകൾ ശേഷിക്കേ ജയിക്കാൻ 372 റൺസ് കൂടി ബംഗാളിന് വേണം.

ഇന്നലെ 172/8 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ബംഗാൾ എട്ടു റൺസ് കൂടി നേടുന്നതിനിടയിൽ അവസാന രണ്ട് വിക്കറ്റുകൾകൂടി നഷ്ടമാവുകയായിരുന്നു. തലേന്ന് ഏഴുവിക്കറ്റുകൾ വീഴ്ത്തിയിരുന്ന ജലജ് സക്സേനയാണ് ഇന്നലെ രണ്ടുവിക്കറ്റുകളും വീഴ്ത്തിയത്. ഇതോ‌ടെ ജലജിന് ആദ്യ ഇന്നിംഗ്സിൽ മാത്രം ഒൻപത് വിക്കറ്റുകളായി. 21.1 ഓവറിൽ മൂന്ന് മെയ്ഡനടക്കം 68 റൺസ് വഴങ്ങിയാണ് ജലജ് ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയത്. ജലജിന്റെ ഫസ്റ്റ് ക്ളാസ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം വേഗത്തിൽ 265 റൺസെടുത്ത് ഡിക്ളയർ ചെയ്യുകയായിരുന്നു. രോഹൻ കുന്നുമ്മൽ (51), സച്ചിൻ ബേബി (51),ശ്രേയസ് ഗോപാൽ (50 നോട്ടൗട്ട്),ജലജ് സക്സേന(37), അക്ഷയ് ചന്ദ്രൻ (36) എന്നിവരുടെ ബാറ്റിംഗാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. അവസാന സെഷനിലാണ് ബംഗാളിനെ കേരളം രണ്ടാം ഇന്നിംഗ്സിനിറക്കിയത്. പിടിച്ചുനിൽക്കാൻ അവർ പരമാവധി ശ്രമിച്ചെങ്കിലും സ്റ്റംപെടുക്കുംമുമ്പ് രണ്ട് വിക്കറ്റുകൾ കവർന്നെടുക്കാൻ കേരളത്തിനായി. ഏഴാം ഓവറിൽ രൺജോത് കൈറയെ (2) ബേസിൽ തമ്പിയു‌ടെ കൈയിലെത്തിച്ച് ജലജ് തന്നെയാണ് ആക്രമണത്തിന് തുടക്കമിട്ടത്. 31 റൺസെടുത്ത സുദീപ് കുമാർ ഗറാമിയെ ശ്രേയസ് ഗോപാൽ മടക്കി അയച്ചപ്പോഴാണ് സ്റ്റംപെടുത്തത്.

ജലജ് ജാലം

21.1-3-68-9

വർഷങ്ങളായി കേരളത്തിന് വേണ്ടി കളിക്കുന്ന മദ്ധ്യ പ്രദേശുകാരനായ ആൾറൗണ്ടർ ജലജ് സക്സേനയുടെ ഫസ്റ്റ് ക്ളാസ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് തുമ്പയിൽ കണ്ടത്.

ഒരിന്നിംഗ്സിൽ 36 റൺസ് വഴങ്ങി എട്ടുവിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതിനുമുമ്പുള്ള മികച്ച പ്രകടനം. 2023ൽ തുമ്പയിൽ സർവീസസിന് എതിരായ മത്സരത്തിലായിരുന്നു ഈ പ്രകടനം.

ആ മത്സത്തിലും സച്ചിൻ ബേബി ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയും നേടിയിരുന്നു.

കേരളത്തിന് വേണ്ടി രഞ്ജിയിൽ ഒരു മത്സരത്തിൽ ഒൻപത് വിക്കറ്റുകൾ വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറാണ് ജലജ്. നേരത്തേ അമർജിത്ത് സിംഗ് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, RENJI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.