ന്യൂഡൽഹി : കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തിനിടെ ഡൽഹി ക്യാപ്പിറ്റൽസിന്റെ വെറ്ററൻ പേസ് ബൗളർ ഇശാന്ത് ശർമ്മയ്ക്ക് പരിക്കേറ്റു. ഡീപ് മിഡ് വിക്കറ്റിൽ പന്ത്ഫീൽഡ് ചെയ്തശേഷം ബാറ്റിംഗ് എൻഡിലേക്ക് എറിഞ്ഞുകൊടുക്കുന്നതിനിടെ
ഇശാന്തിന്റെ കാൽക്കുഴയ്ക്ക് പരിക്കേൽക്കുകയായിരുന്നു. മത്സരത്തിൽ രണ്ടോവറുകൾ എറിഞ്ഞ ഇശാന്ത് ശിഖർ ധവാന്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു. പരിക്കിനെത്തുടർന്ന് ഫീൽഡ് വിട്ട ഇശാന്ത് അടുത്തമത്സരങ്ങൾ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |