മോൺട്രിയേൽ: മേജർ സോക്കർ ലീഗിൽ കഴിഞ്ഞ ദിവസം മോൺട്രയേലിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് (3-2) സീസണിൽ തുടർച്ചയായ അഞ്ചാം ജയം നേടി ഇന്റർ മയാമി. മതിയാസ് റോജാസ്, ലൂയിസ് സുവാരസ്, ബെഞ്ചമിൻ ക്രമഷി എന്നിവരാണ് മയാമിക്കായി സ്കോർചെയ്തത്. ഡൂക്കും വിൽസെയ്ന്റുമാണ് മോൺട്രിയേലിന്റെ സ്കോറർമാർ. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ മോൺട്രിയേലിന്റെ ജോർജ് കാംബെല്ലിന്റെ ഫൗളിൽ നിലത്ത് വീണ സാക്ഷാൽ ലയണൽ മെസിക്ക് മെഡിക്കൽ സഹായം ആവശ്യമായി വന്നെങ്കിലും മുഴുവൻ സമയവും താരം കളത്തിലുണ്ടായിരുന്നു. അതേസമയം ഈ സീസണിൽ എം.എസ്.എല്ലിൽ മെസി കളിച്ച 9 മത്സരങ്ങളിൽ താരത്തിന്റഎ ഗോളോ അസിസ്റ്റോ ഇല്ലാത്ത ആദ്യ മത്സരമായിരുന്നു ഇന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |