ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ ഇന്ത്യൻ സൂപ്പർ ജോഡി സാത്വിക് സായ്രാജ് -ചിരാഗ് ഷെട്ടി സഖ്യം പ്രിക്വാർട്ടറിൽ കടന്നു. മലേഷ്യൻ ജോഡി നൂർ മുഹമ്മദ് ആസ്വിരിയാൻ - താൻ വീ കിയോംഗ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സാത്വിക് -ചിരാഗ് സഖ്യം അവസാന പതിനാറിൽ ഇടം നേടിയത്. 34 മിനിട്ടിൽ മത്സരം അവസാനിച്ചു. സ്കോർ : 21-13,21-13. വനിതാ സിംഗിൾസിൽ അഷ്മിത ചാലിഹ ഇന്തോനേഷ്യയുടെ എസ്തേർ നുറുമി ട്രി വാർഡോയ്ക്കെതിരെആദ്യ ഗെയിം നഷ്ടപ്പെടുത്തിയെങ്കിലും അടുത്ത രണ്ട് ഗെയിമുകളും സ്വന്തമാക്കി വിജയം നേടി. സ്കോർ:19-21 21-15 21-14. മറ്റൊരിന്ത്യൻ താരം മാൾവിക ബൻസോദിനെ നേരിട്ടുള്ള ഗെയിമുകളിൽ 21-11,21-10ന് കീഴടക്കിയ ടോപ് സീഡ് ചൈനയുടെ ഹാൻ യുയിയാണ് അടുത്ത റൗണ്ടിൽ അഷ്മിതയുടെ എതിരാളി.
അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലായാളി എയ്സ് എച്ച്.എസ് പ്രണോയ് ആദ്യ റൗണ്ടിൽ മറ്റൊരിന്ത്യൻ താരം മെയ്രബ ലുവാംഗ് മയിസ്നമിനോട് നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെട്ടു. സ്കോർ: 19-21,18-21. കിരൺ ജോർജ് ഡെൻമാർക്ക് താരം മാഡ് ക്രിസ്റ്റഫെർസെന്നിനോട് തോറ്റു.സ്കോർ: 15-21,21-13,17-21.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |