സൗദി പ്രൊ ലീഗിലെ ടോപ് സ്കോററായി ക്രിസ്റ്റ്യാനോ റൊണാൾഡോ
നാല് വ്യത്യസ്ത ലീഗുകളിൽ ടോപ്സ്കോററാകുന്ന ആദ്യ താരം
റിയാദ് : ''ഞാൻ റെക്കാഡുകളെ പിന്തുടരാറില്ല, റെക്കാഡുകൾ എന്നെയാണ് പിന്തുടരുന്നത്.""- കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗ് ഫുട്ബാൾ ടൂർണമെന്റിലെ ടോപ് സ്കോററായി മാറിയശേഷം പോർച്ചുഗീസ് ഇതിഹാസ ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ കുറിച്ചതാണിത്.
39-ാം വയസിൽ 35 ഗോളുകളുമായി സൗദി പ്രൊ ലീഗിലെ ഗോളടി റെക്കാഡ് സ്വന്തം പേരിലാക്കിയ അൽ നസ്റിന്റെ താരമായ ക്രിസ്റ്റ്യാനോ നാല് വ്യത്യസ്ത ലീഗുകളിൽ ടോപ് സ്കോററാകുന്ന ആദ്യ താരമെന്ന റെക്കാഡും സ്വന്തമാക്കി . കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരായ മത്സരത്തിലെ ഇരട്ട ഗോളുകളോടെയാണ് ക്രിസ്റ്റ്യാനോ റെക്കാഡിട്ടത്. സീസണിൽ 31 മത്സരങ്ങളിൽ നിന്നാണ് 35 ഗോളുകൾ നേടിയത്. 2019 സീസണിൽ അൽ നസ്ർ കളിക്കാരനായിരുന്ന അബ്ദുറസാഖ് ഹംദല്ല നേടിയ 34 ഗോളുകളുടെ റെക്കോഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്.
1 മാഞ്ചെസ്റ്റർ യുണൈറ്റഡിനായി കളിക്കുമ്പോഴാണ് ആദ്യമായി പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടിന് ഉടമയായത്. യുവെന്റസിനായി കളിക്കുമ്പോൾ ഇറ്റാലിയൻ സെരി എയിലും ഗോൾഡൻ ബൂട്ട് നേടിയിരുന്നു.
3 റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ മൂന്ന് തവണയാണ് ക്രിസ്റ്റ്യാനോ സ്പാനിഷ് ലാലിഗയിലെ ടോപ് സ്കോററായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |