മിലാൻ: മുൻ ഇറ്രാലിയൻ താരവും ഇപ്പോൾ ദേശീയ ടീമിന്റെ കോച്ചുമായ ഡാനിയേലെ ഡി റോസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയ റോസ്സി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. റോസ്സിയെക്കൂടാതെ ഇറ്രാലിയൻ താരങ്ങളായ ലിയാനർഡോ ബനൂച്ചി, ഫെഡറിക്കോ ബെർണാഡ്ഷി, അലേസിയോ ക്രാഗ്നേ,അലെസാൻഡ്രോ ഫ്ലോറൻസി, മാർക്കോ വെരാട്ടി, മാത്തിയോ പെസ്സിന, സാൽവദോർ സിരിഗു എന്നിവർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
37കാരനായ റോസ്സി കഴിഞ്ഞ മാസമാണ് ഇറ്രാലിയൻ ടീമിന്റെ ടെക്നിക്കൽ കോച്ചായി ചുമതലയേറ്റത്. ഇറ്രാലിയൻ ടീമിനായി ഏറ്രവും കൂടുതൽ മത്സരങ്ങൾ കളിച്ച നാലാമത്തെ താരമാണ് റോസ്സി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |