കൊല്ലം: ചണ്ഡീഗഢിലെ മൊഹാലിയിൽ സമാപിച്ച 58 - മത് ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ 9 സ്വർണ്ണം ഉൾപ്പെടെ 31 മെഡലുകൾ നേടി കേരളത്തിലെ സ്കേറ്റിംഗ് താരങ്ങൾ മിന്നുന്ന വിജയം കരസ്ഥമാക്കി. 15 വെള്ളിമെഡലും 7 വെങ്കല മെഡലും ഇതിലുൾപ്പെടും. അന്തർദേശീയ ലോക ചാമ്പ്യൻ ഷിപ്പുകളിൽ മെഡൽ നേടിയ സ്കേറ്റിംഗ് താരങ്ങളും ഈ ദേശീയ ചാമ്പ്യൻ ഷിപ്പിൽ വിജയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആദ്യമായിട്ടാണ് കേരളം ദേശീയ ചാമ്പ്യൻ ഷിപ്പിൽ 31 മെഡലുകൾ നേടി മികച്ച നേട്ടം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |