SignIn
Kerala Kaumudi Online
Friday, 19 April 2024 2.48 PM IST

സഞ്ജുവിനും സംഘത്തിനും അഗ്നിപരീക്ഷ

sanju

രാജസ്ഥാൻ റോയൽസ് ഇന്ന് മുംബയ് ഇന്ത്യൻസിനെ നേരി‌ടുന്നു

ആദ്യ അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിനെ നേരിടുന്നു.

രോഹിതിന്റെ മുംബയ്‌യും അഞ്ചിൽ രണ്ട് കളികൾ മാത്രമേ ജയിച്ചിട്ടുള്ളൂവെങ്കിലും റൺറേറ്റിൽ മുന്നിലാണ്. നാലുപോയിന്റുമായി മുംബയ് നാലാമതും രാജസ്ഥാൻ ഏഴാമതുമാണ്.

കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ആറുവിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് സഞ്ജുവും സംഘവും ഇന്നിറങ്ങുന്നത്. ഡൽഹിക്ക് എതിരെയായിരുന്നു രാജസ്ഥാന്റെ മറ്റൊരു വിജയം.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോടും അതിനുമുമ്പ് ഡൽഹിയോടും തോറ്റതിന്റെ സമ്മർദ്ദത്തിലാണ് മുംബയ് ഇറങ്ങുന്നത്.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരി‌ടും.ഡൽഹി ആറ് മത്സരങ്ങളിൽ നാലുവിജയങ്ങൾ നേടിയവരാണ്. കൊൽക്കത്ത നാലു കളികൾ തോറ്റവരും.

ടി വി ലൈവ്

രാജസ്ഥാൻ റോയൽസ് Vs മുംബയ് ഇന്ത്യൻസ്
(വൈകിട്ട് 3.30 മുതൽ )

ഡൽഹി ക്യാപിറ്റൽസ് Vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

(രാത്രി 7.30 മുതൽ )

സ്റ്റാർ സ്പോർട്സിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANJU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.