ന്യൂഡൽഹി: സീസണിലെ മോശം പ്രകടനത്തെ തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദിൽ തലമാറ്റം. ഡേവിഡ് വാർണർക്ക് ക്യാപ്ടൻ സ്ഥാനം നഷ്ടമായി.
പകരം ന്യൂസിലൻഡ് ക്യാപ്ടൻ കേൻ വില്യംസണ് ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഏൽപ്പിച്ചു.ഈ സീസണിൽ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റതിനെത്തുടന്നാണ് സൺറൈസേഴ്സ് മാനേജ്മെന്റ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.ഇന്ന് നടക്കുന്ന രാജസ്ഥാനെതിരായ മത്സരം മുതൽ തുടർന്നുള്ള സീസണിലെ മത്സരങ്ങളിൽ സൺറൈസേഴ്സിനെ വില്യംസണായിരിക്കും നയിക്കുകയെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. അവസാന ഇലവനിലെ വിദേശതാരങ്ങളുടെ കോമ്പിനേഷനിലും മാറ്റമുണ്ടാകുമെന്ന് അവർ അറിയിച്ചു. വാർണർ വിലക്കിലായിരുന്നപ്പോൾ നേരത്തേ വില്യംസൺ സൺറൈസേഴ്സിന്റെ നായകനായിരുന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |