ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ചെൽസി മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ഫുൾഹാമിനെ കീഴടക്കി. ജർമ്മൻ യുവതാരം കായ് ഹാവെർട്ട്സാണ് ചെൽസിയുടെ രണ്ടുഗോളുകളും നേടിയത്.10-ാം മിനിട്ടിലും 49-ാം മിനിട്ടിലുമായിരുന്നു ഹാവെർട്ട്സിന്റെ ഗോളുകൾ.
ഈ വിജയത്തോടെ ചെൽസിക്ക് 34 കളികളിൽ നിന്ന് 61 പോയിന്റായി.പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ ചെൽസി.34 കളികളിൽ നിന്ന് 80 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. സിറ്റി ഇക്കുറി ഏറെക്കുറെ കിരീടം ഉറപ്പിച്ചുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |