യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമിഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി പാരീസ് എസ്.ജിയെ നേരിടുന്നു
ആദ്യ പാദത്തിൽ 2-1ന് ജയിച്ചത് മാഞ്ചസ്റ്റർ സിറ്റി,ടിവി ലൈവ് 12.30 am മുതൽ സോണി ചാനലിൽ
പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ രണ്ടാം പാദ സെമിഫൈനലിൽ ഇന്ന് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും ഏറ്റുമുട്ടുന്നു. സിറ്റിയുടെ ഹോംഗ്രൗണ്ടിലാണ് രണ്ടാം പാദ മത്സരം. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് വിജയിച്ച സിറ്റി എവേ ഗോളിന്റെ ആനുകൂല്യത്തിലും മുന്നിലാണ്. ഇന്ന് ഗോൾരഹിത സമനിലയിൽ പിരിഞ്ഞാലും ഫൈനലിലെത്താമെന്ന ശുഭ പ്രതീക്ഷയാണ് സിറ്റിക്കുള്ളത്. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനോട് ഫൈനലിൽ തോറ്റവരാണ് പി.എസ്.ജി. ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും ലക്ഷ്യമിടുന്നത്. ആദ്യ പാദത്തിലെ കളി ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്നശേഷം തിരിച്ചടിച്ചാണ് സിറ്റി ആദ്യ പാദ സെമിയിൽ വിജയം കണ്ടത്. 15-ാം മിനിട്ടിൽ നായകൻ മാർഖ്വിഞ്ഞോസിലൂടെയാണ് സിറ്റി മുന്നിലെത്തിയിരുന്നത്. രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രുയാനും റിയാദ് മഹ്റേസും നേടിയ ഗോളുകൾ സിറ്റിക്ക് വിജയം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |