SignIn
Kerala Kaumudi Online
Friday, 29 March 2024 6.38 PM IST

കൊവിഡ് കവർന്നത് തലസ്ഥാന നഗരിയുടെ കായിക പ്രതിഭയെ

biju

തിരുവനന്തപുരം : സ്കൂൾ തലം മുതൽ മാസ്റ്റേഴ്സ് ഗെയിംസ് വരെ കായിക രംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയാണ് ഇന്നലെ നിര്യാതനായ എം.ബിജു.സ്കൂൾ കാലത്ത് അത്‌ലറ്റിക്സിൽ ത്രോ ഇനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സെന്റ്.ജോസഫ് സ്കൂളിലൂടെ തുടങ്ങിയ സ്പോർട്സ് കരിയർ മാർ ഇവാനിയോസിലെത്തിയപ്പോൾ ഹാൻഡ് ബാളിലേക്ക് മാറി.

1991 മുതൽ 98വരെ കേരള യൂണിവേഴ്സിറ്റി ഹാൻഡ്ബാൾ ടീമംഗമായി.1992ൽ ആൾ ഇന്ത്യ ഇന്റർ വാഴ്സിറ്റി കിരീടനേട്ടത്തിൽ പങ്കാളിയായി. ജൂനിയർ നാഷണൽസിൽ വെള്ളിമെഡൽ ജേതാവായി. 1991 മുതൽ 2004വരെ സംസ്ഥാന ഹാൻഡ്ബാൾ ടീമിലുണ്ടായിരുന്നു.ഈ വർഷം ആദ്യമായി ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് ഗുജറാത്തിൽ നടപ്പോൾ കേരളത്തിന്റെ ഹാൻഡ്ബാൾ ടീമിലും സജീവമായിരുന്നു 46കാരനായ ബിജു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BIJU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.