SignIn
Kerala Kaumudi Online
Thursday, 25 April 2024 2.55 PM IST

ഈ സീസൺ​ ഐ.പി.എൽ ഇനി നടക്കാൻ വഴിയുണ്ടോ ?

ipl

60 മത്സരങ്ങളിൽ 31 എണ്ണം ബാക്കിയാക്കിയാണ് ഐ.പി.എൽ നിറുത്തിവച്ചിരിക്കുന്നത്.ശേഷിക്കുന്ന മത്സരങ്ങൾ എപ്പോൾ നടത്താനാകും എന്ന് ചർച്ചകൾ നടക്കുകയാണ്. ഒരാഴ്ചത്തേയ്ക്ക് നിറുത്തിവയ്ക്കുന്നു എന്നാണ് ഇന്നലെ ആദ്യം വന്ന റിപ്പോർട്ടുകൾ. തുടർന്ന് എല്ലാ ടീമുകളെയും മുംബയ്‌യിൽ ഒരുമിച്ചുകൂട്ടി ഒറ്റവേദിയിലാക്കി ഈ എഡിഷൻ പൂർത്തിയാക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നു. എന്നാൽ താരങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാമെന്ന് ബി.സി.സി.ഐ അറിയിച്ചതോടെ ഉടനെയെങ്ങും ടൂർണമെന്റ് പുനരാരംഭിക്കുകയില്ല എന്ന് ഉറപ്പായി.

മേയ് 30നാണ് ഈ സീസൺ ഐ.പി.എല്ലിന്റെ ഫൈനൽ നിശ്ചയിച്ചിരുന്നത്. ഇത് കഴിഞ്ഞാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനും തുടർന്ന് ഇംഗ്ളണ്ടുമായുള്ള പരമ്പരകൾക്കുമായി ഇന്ത്യൻ ടീം പുറപ്പെടും. ഒക്ടോബറിൽ ഇന്ത്യയിൽ ട്വന്റി-20 ലോകകപ്പും നിശ്ചയിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഐ.പി.എൽ നടത്താനായി ആസ്ട്രേലിയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് 2022ലേക്ക് മാറ്റിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.