ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. പുതിയ റാങ്ക് പട്ടികയിൽ ആറാം സ്ഥാനത്താണ് 23-കാരൻ. ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് ഋഷഭ് പന്ത്. എം.എസ് ധോണിക്ക് പോലും ഈ നേട്ടത്തിലെത്താനായിട്ടില്ല. 19-ാം റാങ്കിലെത്തിയതാണ് ധോണിയുടെ ഏറ്റവും മികച്ച പ്രകടനം.
ഋഷഭിനെക്കൂടാതെ ക്യാപ്ടന് വിരാട് കൊഹ്ലി, രോഹിത് ശർമ എന്നിവര്‍ ആദ്യ പത്തിനുള്ളിൽ ഇടം പിടിച്ചു. ആറാം സ്ഥാനം പങ്കിടുകയാണ് രോഹിത്. കൊഹ്ലി അഞ്ചാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |