ന്യൂഡൽഹി: കൊവിഡ് ജീവിതം വഴിമുട്ടിച്ചവർക്ക് സൗജന്യ ഭക്ഷണം നൽകി മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാനും യൂസഫ് പഠാനും. ഇരുവരും ചേർന്ന് നടത്തുന്ന ക്രിക്കറ്റ് അക്കാഡമി ഫ് പഠാൻസ് വഴിയാണ് ദക്ഷിണ ഡെൽഹിയിലെ ജനങ്ങൾക്ക് സൗജന്യമായി ഭക്ഷണം നകുന്നത്.
കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കച്ച ഇർഫാൻ ഈ ഐ.പി.എല്ലിൽ കമന്റേറ്ററായിരുന്നു. യൂസഫ് 2012ൽ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. 2019ൽ ഐ.പി.എല്ലും നിർത്തി. അടുത്തിടെ റോഡ് സേഫ്റ്റി ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റില്‍ കളിച്ചശേഷം ഇരുവരും കൊവിഡ് ബാധിതരായിരുന്നു. ഇതിനുശേഷം ഇരുവരും ചേർന്ന് നാലായിരം മാസ്ക്കുകൾ വിതരണം ചെയ്തിരുന്നു. ഇവരുടെ പിതാവ് മഹ്മൂദ് ഖാനും നേരത്തെ കൊവിഡ് ബാധിതർക്ക് സൗജന്യ ഭക്ഷണവുമായി രംഗത്തുവന്നിരുന്നു.
ഇവർക്ക് പുറമെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകിയും ഓക്സിജൻ സിലിണ്ടറുകൾ നൽകിയും സഹായിക്കാൻ നിരവധി താരങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |