സോഫിയ: ഗുസ്തി താരം സുമിത് മാലിക്ക് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. സോഫിയയിൽ നടക്കുന്ന ലോക ഒളിമ്പിക് യോഗ്യതാ പോരാട്ടത്തിൽ ഫ്രീസ്റ്റൈൽ 125 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയാണ് സുമിത് ഒളിമ്പിക് ടിക്കറ്റ് ഉറപ്പിച്ചത്.
ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഒളിമ്പിക് യോഗ്യത സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ പുരുഷ താരമാണ് സുമിത്. രവി ദഹിയ (57 കി.ഗ്രാം), ബജ്രംഗ് പൂനിയ (65 കി.ഗ്രാം), ദീപക് പൂനിയ (86 കി.ഗ്രാം) എന്നിവരാണ് സുമിതിന് മുൻപ് ഒളിമ്പിക് യോഗ്യത ഉറപ്പാക്കിയ ഇന്ത്യൻ പുരുഷ താരങ്ങൾ.
2018ലെ കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവായ സുമിത് ആദ്യമായാണ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |