ന്യൂഡൽഹി: ഐ.പി.എല്ലിന്റെ ഈ സീസണിൽ കമന്ററി പറഞ്ഞ് കിട്ടിയ പണം മുഴുവൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് മുൻ ഇന്ത്യൻ താരം ലക്ഷ്മി രത്തൻ ശുക്ല.
തന്റെ പിറന്നാൾ ദിനത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ശുക്ല സംഭാവന നൽകിയത്. ഈ സീസണിൽ ബംഗാളി കമന്ററി ടീമിലെ അംഗമായിരുന്ന ശുക്ല കഴിഞ്ഞ മമതാ ബാനർജി മന്ത്രി സഭയിൽ ബംഗാളിലെ കായിക യുവജനകാര്യ മന്ത്രിയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |