പ്രസിദ്ധ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ റിസർവ് ടീം അംഗം
ബംഗളൂരു: ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ പ്രസിദ്ധ് കൃഷ്ണയ്ക്കും ന്യൂസിലൻഡ് താരം ടിം സെയ്ഫർട്ടിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച കൊൽക്കത്ത താരങ്ങളുടെ എണ്ണം നാലായി. ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ റിസർവ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലെയാണ് പ്രസിദ്ധിന് കൊവിഡ് സ്ഥിരീകരിച്ചത്. ഐ.പി.എൽ താത്കാലികമായി റദ്ദാക്കിയതിനെത്തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് പ്രസിദ്ധിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണ്. നേരത്തെ രണ്ടു തവണ പ്രസിദ്ധ് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതോടെ മറ്റ് ടീം അംഗങ്ങൾക്കൊപ്പം പ്രസിദ്ധും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചെന്നൈയുടെ നടപടിയിൽ മറ്റ് ഐ.പി.എൽ ഫ്രാഞ്ചൈസികൾക്കും അതൃപ്തിയുള്ളതായാണ് വിവരം.
ഐ,പി.എല്ലിൽ പങ്കെടുത്ത മറ്റ് ന്യൂസിലൻഡ് താരങ്ങൾക്കൊപ്പം ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് സെയ്ഫർട്ടിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മററ്റ് താരങ്ങളുടേയും യാത്രമുടങ്ങി. അഹമ്മദാബാദിലുള്ള താരത്തെ എയർ ആംബുലൻസിൽ ചെന്നൈയിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തേ കൊൽക്കത്തയുടെ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഐ.പി.എൽ തത്കാലത്തേക്ക് നിറുത്തി വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |