മാൽദീവ്സ് : എ.എഫ്.സി കപ്പ് പ്ലേ ഓഫ് മത്സരത്തിൽ കളിക്കാനായി മാൽദീവ്സിലെത്തിയ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളൂരു എഫ്.സി കാെവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാദക്കുരുക്കിലായി. കൊവിഡ് നിയമങ്ങൾ ലംഘിച്ച ടീം ഉടൻ രാജ്യം വിടണമെന്ന് മാൽദീവ്സ് കായികമന്ത്രി അബ്ദുൽ മഹ്ലൂഫ് ആവശ്യപ്പെട്ടു. ഇതോടെ, ടീം ഉടമ പാർഥ് ജിൻഡാൽ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തി.
സുനിൽ ഛെത്രി നയിക്കുന്ന ബെംഗളൂരു എഫ്.സിയിലെ വിദേശതാരങ്ങളും സ്റ്റാഫും ഉൾപ്പടെ മൂന്നു പേരാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്നാണ് വിവരം. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാർഥ് ജിൻഡാൽ ഉറപ്പു നൽകി.
അതേസമയം കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് മാൽദീവ്സിൽ നടക്കേണ്ടയിരുന്ന എ.എഫ്.സി കപ്പ് മത്സരങ്ങൾ മാറ്റിവച്ചതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |