മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണ്ണാവസരം റയൽ മാഡ്രിഡ് നഷ്ടമാക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സെവിയ്യയോട് 2-2ന് സമനിലയിൽ കുരുങ്ങിയതാണ് റയലിന് തിരിച്ചടിയായത്. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് റയൽ സെവിയ്യയെ ഒപ്പം പിടിച്ചത്. തോൽവി മുന്നിൽക്കണ്ട മത്സരത്തിൽ രണ്ടാം പകുതിയുടെ അധിക സമയത്ത് 94-ാം മിനിറ്റിൽ ഹസ്സാർഡ് നേടിയ ഗോളാണ് റയലിന് രക്ഷയായത്.അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും കഴിഞ്ഞ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞതിനാൽ ഈ മത്സരത്തിൽ ജയം നേടിയാൽ റയലിന് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു.
35 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി റയൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ഇത്രതന്നെ പോയിന്റുള്ള ബാഴസ മൂന്നാമതുണ്ട്. 77 പോയിന്റുള്ള അത്ലറ്റിക്കോയാണ് ഒന്നാമത്. സെവിയ്യ നാലാമതും. ഫെർണാണാണ്ടോയും റാക്കറ്റിച്ചുമാണ് (പെനാൽറ്റി)സെവിയ്യയ്ക്കയി ലക്ഷ്യം കണ്ടത്. അസൻസിയോയാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |