ലണ്ടൻ: കൊവിഡ് വ്യാപനം മുലം നിറുത്തി വച്ചിരിക്കുന്ന ഐ.പി.എൽ പതിന്നാലാം സീസൺ പുനരാരംഭിച്ചാലും ഇംഗ്ലീഷ് താരങ്ങൾക്ക് പങ്കെടുക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡ്. ജൂൺ മുതൽ ഇംഗ്ലണ്ടിന് തിരക്കേറിയ രാജ്യന്തര ക്രിക്കറ്റ് ഷെഡ്യൂളാണ് ഉള്ളതെന്നും അതിനാൽ ഈ വർഷം ഇനി ഐ.പി.എൽ പുനരാരംഭിച്ചാൽ തങ്ങളുടെ താരങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ഇ.സി.ബി ചെയർമാൻ ഗയിൽസ് പറഞ്ഞു.
പാകിസ്ഥാൻ ബംഗ്ലാദേശ് പര്യടനങ്ങളിൽ എല്ലാതാരങ്ങളും ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഐ.പി.എൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11 ഇംഗ്ലീഷ് താരങ്ങളാണ് വിവിധ ഐ.പി.എൽ ടീമുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |