ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബേൺലിയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റതോടെ ഫുൾഹാം തരംതാഴ്ത്തപ്പെട്ടു.
പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഷെഫീൽഡ് യുണൈറ്റഡും വെസ്റ്റ് ബ്രോം വിച്ചും നേരത്തേ തന്നെ തരംതാഴത്തപ്പെട്ടിരുന്നു. ഫുൾഹാമിന്റെ കാര്യം കൂടി തീരുമാനമായതോടെ ഈ സീസണിൽ പ്രിമിയർ ലീഗിൽ നിന്ന് തരംതാഴത്തപ്പെടുന്ന ടീമുകളുടെ ക്വാട്ട പൂർത്തിയായി.
ആഷ്ലി വെസ്റ്റ് വുഡ്ഡും ക്രിസ് വുഡ്ഡും ആണ് ബേൺലിക്കായി ഫുൾഹാമിനെതിരെ ഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |