SignIn
Kerala Kaumudi Online
Friday, 26 April 2024 2.07 AM IST

നെറ്റിപ്പട്ടം കെട്ടിയ സിറ്റി

manchester-city

ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഒരിക്കൽക്കൂടി തങ്ങളുടെ പ്രമാണിത്വം വ്യക്തമാക്കി മാഞ്ചസ്റ്റർ സിറ്റി.കഴിഞ്ഞ സീസണിൽ ലിവർപൂൾ തങ്ങളിൽ നിന്ന് സ്വന്തമാക്കിയ കിരീടമാണ് ഇത്തവണ മൂന്ന് മത്സരങ്ങൾ ശേഷിക്കേ സിറ്റി പിടിച്ചെടുത്തത്.കഴിഞ്ഞ വാരം ചെൽസിക്കെതിരായ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ അപ്പോഴേ മാഞ്ചസ്റ്റർ സിറ്റി കിരീടനേട്ടം ആഘോഷിച്ചേനെ.എങ്കിലും അടുത്ത മത്സരത്തിന് കളത്തിലിറങ്ങും മുന്നേ കിരീടം സിറ്റിയെ തേടിയെത്താൻ കാരണം കഴിഞ്ഞ രാത്രി ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയതാണ്.

ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു യുണൈറ്റഡിനെതിരെ ലെസ്റ്ററിന്റെ വിജയം.

35

മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ഉറപ്പിച്ചത്. സിറ്റി 80 പോയിന്റുകളാണ് നേടിയത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് 70 പോയിന്റേയുള്ളൂ.അവസാന മൂന്ന് മത്സരങ്ങൾ തോറ്റാൽപ്പോലും സിറ്റിയെ മറികടക്കാൻ യുണൈറ്റഡിന് കഴിയില്ല.

7

തവണയാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 1936-37 സീസണിലാണ് ആദ്യം ജേതാക്കളായത്. പിന്നീട് ഇംഗ്ളീഷ് ചാമ്പ്യൻമാരാവാൻ 31 കൊല്ലമെടുത്തു;1967-68 സീസണിലായിരുന്നു അത്. ദേശീയ ചാമ്പ്യൻഷിപ്പ് പ്രിമിയർ ലീഗ് ആയി രൂപാന്തരം പ്രാപിച്ചെങ്കിലും സിറ്റിക്ക് മറ്റൊരു കിരീടം നേടാൻ 44 കൊല്ലമെടുത്തു. 2011-12 സീസണിലായിരുന്നു സിറ്റിയുടെ മൂന്നാം കിരീടനേട്ടം.

5

-ാം തവണയാണ് ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ സിറ്റി കിരീടമണിഞ്ഞിരിക്കുന്നത്. കഴിഞ്ഞ പത്തുകൊല്ലത്തിനിടെയാണ് ഈ അഞ്ച് കിരീടനേട്ടവും. അവസാന നാലു സീസണുകളിൽ മൂന്നിലും കിരീടം. 75 കൊല്ലത്തിനിടയിൽ രണ്ട് തവണമാത്രം ചാമ്പ്യന്മാരായവരാണ് ഒരു പതിറ്റാണ്ടിനിടയിൽ അഞ്ചുതവണ ജേതാക്കളായത്.

10

കിരീടങ്ങളാണ് പെപ് ഗ്വാർഡിയോള ഇക്കാലയളവിനിടയിൽ സിറ്റിക്ക് സമ്മാനിച്ചത്. മൂന്ന് പ്രിമിയർ ലീഗ് കിരീടങ്ങൾ കൂടാതെ നാലു ലീഗ്കപ്പുകളും രണ്ട് കമ്മ്യൂണിറ്റി ഷീൽഡുകളും ഒരു എഫ്.എ കപ്പും ഗ്വാർഡിയോളയ്ക്ക് കീഴിൽ സിറ്റി സ്വന്തമാക്കി.

25

വിജയങ്ങളാണ് ഈ സീസണിൽ സിറ്റി നേടിയത്.

5

മത്സരങ്ങളിൽ വീതം സമനിലയും തോൽവിയും.

72

ഗോളുകളാണ് അടിച്ചുകൂട്ടിയത്.വഴങ്ങിയത് വെറും 26 എണ്ണവും.

സിറ്റിയുടെ ചെറിയ പെരുന്നാൾ

മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചിടത്തോളം പ്രിമിയർ ലീഗ് കിരീടം ചെറിയ പെരുന്നാളാണ്. വലിയ പെരുന്നാൾ വരാനിരിക്കുന്നതേയുള്ളൂ. ഈ മാസം 29ന് ചെൽസിയുമായി നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലാണത്.ആദ്യമായാണ് സിറ്റി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANCHESTER CITY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.