SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.30 AM IST

ഗോളിക്കെന്താ ഗോളടിച്ചൂടേ ?

alisson-backer

ലണ്ടൻ : ഗോളുകൾ തടഞ്ഞിടാൻ മാത്രമല്ല ഗോളടിക്കാനും തനിക്കാകുമെന്ന് തെളിയിച്ച ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബാക്കർ ലിവർപൂളിന് സമ്മാനിച്ചത് തകർപ്പൻ ജയം.കഴിഞ്ഞ രാത്രി വെസ്റ്റ് ബ്രോംവിച്ചിനെതിരായ മത്സരത്തിന്റെ ഇൻജുറി ടൈമിൽ അനുവദിച്ച ഒരു കോർണർ കിക്കിന് സ്വന്തം ഗോൾ പോസ്റ്റ് വിട്ട് ഓടിയെത്തി തലവച്ചാണ് അലിസൺ സ്കോർ ചെയ്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഹെഡറിലൂടെ ആദ്യഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറായി മാറുകയായിരുന്നു അലിസൺ ബാക്കർ.1-1ന് സമനിലയിൽ കലാശിക്കുമെന്ന് കരുതിയ മത്സരമാണ് അലിസൺ ലിവർപൂളിന്റെ വിജയത്തിലെത്തിച്ചത്.

കളി തീരാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ ലിവർപൂളിനു ലഭിച്ച കോർണർ കിക്കാണ് വെസ്റ്റ് ബ്രോമിന്റെ കഥ കഴിച്ചത്. ഇനി ചാൻസ് കിട്ടില്ലെന്ന് ഉറപ്പായിരുന്നതിനാൽ ഗോളിയടക്കം ലിവർപൂളിന്റെ എല്ലാ കളിക്കാരും വെസ്റ്റ് ബ്രോമിന്റെ പെനാൽട്ടി ബോക്സിന് അകത്തായിരുന്നു.

ലിവർപൂളിന്റെ എല്ലാ താരങ്ങളെയും വെസ്റ്റ് ബ്രോം കളിക്കാർ മാർക്ക് ചെയ്തിരുന്നു. അതിൽ പെടാതിരുന്നത് അലിസൺ മാത്രമായിരുന്നു. ട്രെന്റ് അലക്സാണ്ടർ എടുത്ത കോർണര്‍ കിക്ക് നേരെ വന്നത് അലിസണിന്റെ തലയ്ക്കു മുകളിലേക്കായിരുന്നു.

വിജയിച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ ലിവർപൂളിന് ഇനിയും ഉറപ്പായിട്ടില്ല. അടുത്ത മത്സരം ജയിച്ചാൽ മാത്രം പോരാ, മറ്റു ടീമുകളുടെ പരാജയവും ലിവർപൂളിന്റെ വിധി നിർണയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALISSON BACKER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.