SignIn
Kerala Kaumudi Online
Thursday, 25 April 2024 12.25 PM IST

കലക്കൻ ഗോളുമായി കവാനി, യുണൈറ്റഡിന് സമനില

cavani

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ സീസണിലെ ഏറ്റവും മികച്ച ലോംഗ്റേഞ്ചർ ഗോളുകളിൽ ഒന്ന് എഡിൻസൺ കവാനി നേടിയിട്ടും ഫുൾഹാമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്.കഴിഞ്ഞരാത്രി യുണൈറ്റഡിന്റെ തട്ടകത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.

മത്സരത്തിന്റെ 15-ാം മിനിട്ടിലായിരുന്നു കവാനിയുടെ കലക്കൻ ഗോൾ. മാഞ്ചസ്റ്റർ ഗോളി ഡി ഗിയ സ്വന്തം ഗോൾമുഖത്തുനിന്ന് നീട്ടി നൽകിയ പന്ത് ഹാഫ് ലൈനിന് സമീപം ബ്രൂണോ ഫെർണാണ്ടസ് ഫ്ളിക് ചെയ്ത് മുന്നിലുണ്ടായിരുന്ന കവാനിയെ ലക്ഷ്യമാക്കി വിട്ടു. ഡിഫൻഡർമാർക്ക് ഇടയിലൂടെ ഒാടിക്കയറി ഫുൾഹാമിന്റെ ഹാഫിൽ കടന്ന് കയറിയശേഷം 40 വാര ദൂരെനിന്ന് കവാനി തൊടുത്ത ലോംഗ്റേഞ്ചർ സ്ഥാനംതെറ്റിനിന്ന ഗോൾകീപ്പർ ആറിയോളയുടെ തലയ്ക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു.

മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയ യുണൈറ്റഡിന് പക്ഷേ രണ്ടാമതൊരു ഗോൾ നേടാനായില്ല.

പക്ഷേ 76-ാം മിനിട്ടിൽ ഫുൾഹാമിന്റെ സമനില ഗോൾ വന്നു. കോർഡോവ റെയ്ഡിന്റെ ക്രോസിൽ നിന്ന് ജോ ബ്രയാനാണ് ഫുൾഹാമിന്റെ ഗോൾ നേടിയത്.

37 മത്സരങ്ങളിൽ നിന്ന് 71 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CAVANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.