ന്യൂഡൽഹി : ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. പറക്കും സിഖ് എന്നറിയപ്പെടുന്ന 91 വയസുകാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചണ്ഡീഗഢിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ഭാര്യ നിർമല്‍ കൗർ അറിയിച്ചു. വീട്ടിലെ സഹായികളിൽ ഒരാൾക്ക് ദിവസങ്ങൾക്കു മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വീട്ടുകാരെല്ലാം പരിശോധനയ്ക്ക് വിധേയരായത്.മിൽഖാ സിംഗിന് കടുത്ത പനിയുണ്ടായിരുന്നു.
അത്ലറ്റിക്സിൽ ഒരു ഒളിമ്പിക് ഇനത്തിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മിൽഖാ സിംഗ്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ ഫൈനലിൽ കടന്നതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. ഫൈനലിൽ നാലാമതായാണ് ഫിനിഷ് ചെയ്തത്. ആ ഇന്ത്യൻ റെക്കാഡ് 40 വർഷത്തോളം ഇളക്കം തട്ടാതെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |