ബൊഗോട്ട: ഇത്തവണത്തെ കോപ്പ അമേരക്ക ടൂർണമെന്റിന് വേദിയൊരുക്കാൻ കൊളംബിയ ഇല്ല. രാജ്യത്ത് പുതുതായി കൊണ്ടുവന്ന നികുതി പരിഷ്കാരങ്ങൾ സംബന്ധിച്ച് ഗവൺമെന്റിനെതിരെ ജനങ്ങൾ പ്രക്ഷോഭം നടത്തുന്നത് മൂലം ടൂർണമെന്റ് നവംബറിലേക്ക് നീട്ടണമെന്ന കൊളംബിയൻ ഫുട്ബാൾ അസോസിയേഷന്റെ നിവേദനം കഴിഞ്ഞ ദിവസം തെക്കേ അമേരിക്കൻ ഫുട്ബാൾ അസോസിയേഷനായ കോൺമേബോൾ തള്ളിയതോടെയാണ് കൊളംബിയയുടെ പിന്മാറ്റം.
വരുന്ന ജൂൺ 13 മുതൽ ജൂലായ് 10വരെ അർജന്റീനയിലും കൊളംബിയയിലുമായി ടൂർണമെന്റ് നടത്താനാണ് തീരുമാനിച്ചിരുന്നത്. കൊളംബിയയുടെ പിന്മാറ്റത്തോടെ അർജന്റീനയിൽ മാത്രമായി ടൂർണമെന്റ് നടത്തുമെന്നാണ് വിവരം. ഇന്റർനാഷണൽ, ക്ലബ് മത്സരങ്ങളുടെ കലണ്ടർ ചൂണ്ടിക്കാട്ടിയാണ് നവംബറിലേക്ക് മാറ്റണമെന്ന കൊളംബിയയുടെ ആവശ്യം കോൺമേബോൾ തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |