ന്യൂഡൽഹി : മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ പിടിയിലായി. പഞ്ചാബിൽ നിന്നാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത സുശീലിനെ ഡൽഹി പൊലീസിന് കൈമാറും.
കേസിൽ സുശീൽ കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യേപേക്ഷ കോടതി തള്ളിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്മേയ് 4ന് ഛത്രസ്സാൽ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചുണ്ടായ വാക്കേറ്റത്തിലും കൈയ്യാങ്കളിയിലുമാണ് സാഗർ റാണ കൊല്ലപ്പെടുന്നത്. മറ്റ് ഗുസ്തി താരങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു സുശീലും സംഘവും സാഗറിനെ മർദ്ദിച്ചത്.
സാഗറിന്റെ മരണശേഷം ഹരിദ്വാറിലും,, ഹരിയാനയിലും ഒളിവിൽക്കഴിഞ്ഞ സുശീലിനെ പറ്റി വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് സുശീൽ പഞ്ചാബിലേക്ക് കടന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |