മാഡ്രിഡ്: അടുത്ത മാസം നടക്കുന്ന യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിൽ ക്യാപ്ടൻ സെർജിയോ റാമോസില്ല. സീസണിൽ ഭൂരിഭാഗവും പരിക്കിന്റെ പിടിയിലായിരുന്ന റാമോസ് പൂർണമായും കായികക്ഷമത കൈവരിക്കാത്തതിനാൽ ടീമിൽ നിന്ന് ഒഴിവാക്കാൻ നിർബന്ധിതനാവുകയായിരുന്നുവെന്ന് സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്കെ പറഞ്ഞു. പകരം സ്പെയിനായി കളിക്കാൻ ഫിഫയിൽ നിന്ന് അനുമതി ലഭിച്ച മാഞ്ചസ്റ്രർ സിറ്രിയുടെ ഫ്രഞ്ച് താരം അയ്മെറിക്ക് ലപോർട്ടെയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാമോസിനെക്കൂടി ഒഴിവാക്കിയതോടെ ഒരു റയൽ മാഡ്രിഡ് താരം പോലും ഇല്ലാത്ത സ്ക്വാഡായി ഇത്തവണത്തെ സ്പാനിഷ് ടീം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |