SignIn
Kerala Kaumudi Online
Friday, 19 April 2024 11.52 AM IST

ലങ്കൻ സിംഹങ്ങളെ കൂട്ടിലടച്ച് ബംഗ്ളാ കടുവകൾ

bangladesh-cricket

ധാക്ക : ബംഗ്ലദേശിനെതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നഷ്ടപ്പടുത്തി ശ്രീലങ്കൻ ക്രിക്കറ്റ് ടീം . ബംഗ്ലാദേശിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ടീം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെയാണ് പരമ്പര കൈവിട്ടത്. മഴമൂലം രണ്ടു തവണ തടസ്സപ്പെട്ട രണ്ടാം മത്സരത്തിൽ മഴനിയമപ്രകാരം 103 റൺസിനാണ് ബംഗ്ലാദേശ് ശ്രീലങ്കയെ തോൽപ്പിച്ചത്. ഒന്നാം ഏകദിനത്തിൽ 33 റൺസിനും ബംഗ്ലാദേശ് വിജയം നേടിയിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും.

ധാക്കയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത ബംഗ്ലാദേശ് 48.1 ഓവറിൽ 246 റൺസിന് ആൾഔട്ടായി.

ഇടയ്ക്ക് മഴ പെയ്തതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം 40 ഓവറിൽ 245 റൺസായി പുനർനിർണയിച്ചു. എന്നാൽ ശ്രീലങ്കയ്ക്ക് 40 ഓവറിൽ നേടാനായത് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BANGLADESH CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.