SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.11 PM IST

കൊച്ചിൻ ടസ്കേഴ്സിന് കളിച്ച കാശ് കിട്ടാനുണ്ടെന്ന് ഹോഡ്ജ്

brad-hodge

സിഡ്നി : 2011സീസൺ ഐ.പി.എല്ലിൽ കൊച്ചിൻ ടസ്കേഴ്സ് കേരളയ്ക്കു വേണ്ടി കളിച്ചതിന്റെ പ്രതിഫലത്തിന്റെ ബാക്കി തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ആസ്ട്രേലിയൻ ക്രിക്കറ്റർ ബ്രാഡ് ഹോഡ്ജ്. "10 വർഷം മുമ്പ് ടസ്കേഴ്സിനു വേണ്ടി കളിച്ചതിന്റെ പ്രതിഫലത്തിന്റെ 35 ശതമാനം കളിക്കാർക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?."– ബി.സി.സി.ഐയെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെ ഹോഡ്ജ് ചോദിച്ചു.ഇന്ത്യൻ വനിതാ താരങ്ങൾക്കുള്ള സമ്മാനത്തുക ബി.സി.സി.ഐ നൽകുന്നുവന്നെ വാർത്തയ്ക്കു പ്രതികരണമായാണ് ഹോഡ്ജിന്റെ അന്വേഷണം.

2010ലെ താരലേലത്തിൽ ഏകദേശം മൂന്ന് കോടി രൂപയ്ക്കാണ് ഹോഡ്ജിനെ ടസ്കേഴ്സ് സ്വന്തമാക്കിയത്. ഒരു കോടിയിലേറെ തനിക്ക് കിട്ടാനുണ്ടെന്നാണ് ഹോഡ്ജ് പറയുന്നത്. ടസ്കേഴ്സിനായി 14 മത്സരങ്ങൾ കളിച്ച ഹോജ് 35.63 ശരാശരിയിൽ 285 റൺസാണ് നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BRAD HODGE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.