മാഡ്രിഡ് : സിനദിൻ സിദാൻ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഇക്കാര്യം ക്ളബ് വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞയാഴ്ച റയൽ വിടുന്നതായ വാർത്തകൾ പുറത്തുവന്നപ്പോൾ സിദാൻ നിഷേധിച്ചിരുന്നു.
റയലിന് ഇക്കുറി ലാ ലിഗ കിരീടം നഷ്ടപ്പെടുകയും ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോട് പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സിദാൻ പടിയിറങ്ങുന്നത്.കഴിഞ്ഞ 11 സീസണിനിടെ ആദ്യമായാണ് റയൽ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്. 2022 വരെ സിദാന് ക്ളബുമായി കരാറുണ്ടായിരുന്നു.
റയലിലേക്കുള്ള സിദാന്റെ രണ്ടാം വരവായിരുന്നു ഇത്തവണത്തേത്. നേരത്തെ 2016-ൽ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തിയ സിദാൻ ടീമിനെ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു. തുടർന്ന് 2018 മെയ് 31-ന് ക്ലബ്ബ് വിട്ടു. 2019-ലായിരുന്നു രണ്ടാം വരവ്.
11
കിരീടങ്ങൾ
l റയലിന്റെ മുൻ താരം കൂടിയായ സിദാന്റെ പരിശീലനത്തിന് കീഴിൽ ക്ളബ് 11 കിരീടങ്ങളാണ് നേടിയത്.
l 2016 സീസണിനിടെ റാഫേൽ ബെനിറ്റ്സിനെ മാറ്റിയപ്പോഴാണ് സിദാൻ ആദ്യമായി റയൽ സീനിയർ ടീമിന്റെ പരിശീലകനായത്.
l ആദ്യ സീസണിൽത്തന്നെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കി. തൊട്ടടുത്ത രണ്ട് സീസണുകളിലും ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം ആവർത്തിച്ച് ഹാട്രിക് സ്വന്തമാക്കുന്ന ആദ്യ കോച്ചായി.
l കളിക്കാരനായും കോച്ചായും റയലിന് വേണ്ടി ചാമ്പ്യൻസ് ലീഗ് നേടിയ റെക്കാഡും സിദാന് സ്വന്തമാണ്. രണ്ട് തവണ സ്പാനിഷ് ലാ ലിഗ കിരീടവും നേടിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |