മിലാൻ : ഒരുപതിറ്റാണ്ടിന് ശേഷം ശേഷം ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനെ ഇറ്റാലിയൻ സെരി എ ചാമ്പ്യൻമാരാക്കിയ കോച്ച് അന്റോണിയോ കോണ്ടെ സ്ഥാനമാെഴിഞ്ഞു.ഒരു വർഷത്തേക്കു കൂടി കരാറുണ്ടായിരുന്ന കോണ്ടെ ക്ലബുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് പിന്നാലെ പടിയിറങ്ങിയത്.
ക്ലബിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വമ്പൻ താരങ്ങളെ ഒഴിവാക്കാൻ കോണ്ടേയോട് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇത് അദ്ദേഹം അംഗീകരിക്കാതിരുന്നതോടെ മാനേജ്മെന്റുമായി സ്വരച്ചേർച്ച നഷ്ടമായി. താരങ്ങളെ വിറ്റ് 80 ദശലക്ഷം യൂറോ സമാഹരിക്കാനായിരുന്നു ക്ലബ്ബിന്റെ തീരുമാനം. ഇങ്ങനെ ചെയ്തില്ലെങ്കിൽ ക്ലബ് വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് മാനേജ്മെന്റ് നിലപാട്.
എന്നാൽ മികച്ച വിജയങ്ങൾ സമ്മാനിച്ച ടീമിനെ നശിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് കോണ്ടെ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |