അല്ലെഗ്രി വീണ്ടും കോച്ചാകും
ടൂറിൻ : ഒൻപത് വർഷമായി കൈവശം വച്ചിരുന്ന ഇറ്റാലിയൻ സെരി എ കിരീടം നഷ്ടപ്പെടുത്തുകയും യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ പോലും എത്താൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഇറ്റാലിയൻ ക്ളബ് യുവന്റസ് തങ്ങളുടെ മുൻ സൂപ്പർ താരം കൂടിയായ പരിശീലകൻ ആന്ദ്രേ പിർലോയെ പുറത്താക്കിയതായി റിപ്പോർട്ടുകൾ. പിർലോയെ പറഞ്ഞുവിട്ട് പഴയ കോച്ച് മാസിമിലിയാനോ അല്ലെഗ്രിയെ തിരിച്ചുവിളിച്ചതായി ഇറ്റാലിയൻ മാദ്ധ്യമമായ സ്കൈ ഇറ്റാലിയയാണ് റിപ്പോർട്ട് ചെയ്തത്.
ഇത്തവണ യുവന്റസ് സെരി എയിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഷ്ടിച്ചാണ് യുവേഫ ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത നേടിയതും. 2014 മുതൽ 2019വരെ യുവന്റസ് കോച്ചായിരുന്ന അല്ലെഗ്രിക്ക് കീഴിൽ അഞ്ച് സെരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയയും യുവന്റസ് നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയാത്തതിനാലാണ് അല്ലെഗ്രിയെ 2019ൽ മാറ്റി മൗറീഷ്യോ സറിയെയും പിന്നെ പിർലോയെയും പരീക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |