യൂറോപ്യൻ ഫുട്ബാളിലെ പുതിയ ചാമ്പ്യൻമാരുടെ പട്ടാഭിഷേകത്തിന് ഇനി ഒരു പകലിന്റെ ദൂരം. ഇന്ന് അർദ്ധ രാത്രി നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് സൂപ്പർ ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ഏറ്റുമുട്ടും.പോർച്ചുഗീസിലെ പോർട്ടോയിൽ ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് മത്സരം. സിറ്റി പി.എസ്.ജിയേയും ചെൽസി റയൽ മാഡ്രിഡിനേയും സെമിയിൽ വീഴ്ത്തിയാണ് ഫൈനലിലെത്തിയത്.
ടി വി ലൈവ്: സോണി ടെൻ 2,3. ലൈവ് സ്ട്രീമിംഗ്:സോണിലൈവ്
മാഞ്ചസ്റ്റർ സിറ്റി
കോച്ച്:
ഗാർഡിയോള
ക്യാപ്ടൻ:
ഫെർണാണ്ടീഞ്ഞോ
ചാമ്പ്യൻസ് ലീഗിൽ
ജയം-49,
ഡ്രോ-16,
തോൽവി-24
ചെൽസി
കോച്ച്: തോമസ് ടിഷെൽ
ക്യാപ്ടൻ:ആസ്പെല്ലിക്യൂട്ട
ചാമ്പ്യൻസ് ലീഗിൽ
ജയം-88,ഡ്രോ-50,തോൽവി-38
ശ്രദ്ധിക്കേണ്ടത് : ഫിൽ ഫോഡൻ
സിറ്രിയുടെ ആക്രമണത്തിലെ കുന്തമുന
എതിരാളിയുടെ ബോക്സിൽ ഏറ്രവും കൂടുതൽ ടച്ചുകളുള്ള രണ്ടാമത്തെ താരം.
മേസൺ മൗണ്ട്
ചെൽസിയുടെ പ്ലേമേക്കർ. പോർട്ടോയ്ക്കും റയലിനുമെതിരെ നേടിയ നിർണായക ഗോളുകളാണ് ചെൽസിയെ ഫൈനലിൽ എത്തിച്ചത്
ഇസ്താംബൂളിലെ അതാതുർക്ക് സ്റ്റേഡിയത്തിലാണ് നേരത്തേ ഫൈനൽ തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് പോർട്ടോയിലെ എസ്റ്റോഡിയോ ഡോ ഡ്രോഗോയിലേക്ക് മാറ്രുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |