ലണ്ടൻ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 303 റൺസിന് പുറത്ത്. 258/7 എന്ന നിലയിൽ രണ്ടാം ദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ആതിഥേയർ പത്ത് ഓവറുകൂടി പിടിച്ച് നിന്നശേഷം ഓൾഔട്ട് ആവുകയായിരുന്നു.
ഡാൻ ലോറൻസ് 81 റൺസുമായി പുറത്താകാതെ നിന്നു. വാലറ്റത്ത് മാർക്ക് വുഡ് 80 പന്ത് നേരിട്ട് 41 റൺസ് നേടി ലോറൻസിന് മികച്ച പിന്തുണ നൽകി.
നേരത്തേ ഓപ്പണർ റോറി ബേൺസും (81) ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. കിവികൾക്കായി ട്രെൻഡ് ബൗൾട്ട് നാലും മാറ്റ് ഹെൻറി മൂന്നും വിക്കറ്റ് വീഴ്ത്തി. തുടന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡ് ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയിട്ടുണ്ട്.
ഓപ്പണർമാരായ ലതാമിന്റേയും (6) കോൺവേയുടേയും (80) വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ബ്രോഡാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |